ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ നിന്ന് മണിക്കുട്ടൻ പടിയിറങ്ങുന്നതായുള്ള വാർത്ത പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. മണിക്കുട്ടൻ ഷോ വിട്ടുപോയത് മത്സരാർത്ഥികളായ ഡിംപൽ ഭാലിനെയും സൂര്യയേയുമാണ് ഏറ്റവുമധികം വിഷമിപ്പിച്ചിട്ടുള്ളത്. ഏറ്റവും ഒടുവിൽ പുറത്തുവന്ന പ്രൊമോ വീഡിയോയാണ് മണിക്കുട്ടൻ തിരിച്ചുവന്നേക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിന് പിന്നിൽ.
പേരിനെച്ചൊല്ലി തർക്കം
പ്രമോ വീഡിയോയിൽ പ്രേക്ഷകർ കണ്ട ഞെട്ടിക്കുന്ന സംഭവങ്ങളുടെ തുടർച്ചയായിരുന്നു തിങ്കളാഴ്ചത്തെ ബിഗ് ബോസ് മലയാളം സീസൺ 3യുടെ എപ്പിസോഡ്. ഷോയിലെ ശക്തരായ മത്സരാർത്ഥികളിലൊരാളും പ്രേക്ഷക പ്രീതി നേടിയ ഒരാളുമായ മണിക്കുട്ടൻ ഷോയിൽ നിന്ന് മത്സരം ഉപേക്ഷിച്ച് തിരിച്ചുപോയതും കഴിഞ്ഞ എപ്പിസോഡിലായിരുന്നു. മണിക്കുട്ടൻ മത്സരത്തിൽ നിന്ന് സ്വമേധയാ പിന്മാറുകയാണെന്നാണ് ബിഗ് ബോസ് പ്രഖ്യാപിച്ചത്. മത്സരാർത്ഥികളിൽ ഒരാളോട് പോലും ഇക്കാര്യത്തെക്കുറിച്ച് ഒരു സൂചന പോലും നൽകാതെ പോയതാണ് ഇതിന് പിന്നിലുള്ള കാരണം. മണിക്കുട്ടൻ പോയതിന് പിന്നാലെ പുറത്തുവന്ന എപ്പിസോഡിൽ മണിക്കുട്ടന്റെ പേരിനെച്ചൊല്ലി ഒരു അഭിപ്രായവ്യത്യാസമാണ് ഉടലെടുക്കുന്നത്.
ഞങ്ങൾ പോയാലും ഇങ്ങനെയോ?
മണിക്കുട്ടൻ ബിഗ് ബോസ് ഹൌസ് വിട്ട് പോയതിന് പിന്നാലെയാണ് സൂര്യ തന്റെ പാവക്കുട്ടിയ്ക്ക് മണിക്കുട്ടൻ എന്ന് പേര് നൽകിയത്. ചൊവ്വാഴ്ചത്തെ എപ്പിസോഡ് തുടങ്ങുമ്പോഴാവട്ടെ പ്രേക്ഷകർ കണ്ടത് മണിക്കുട്ടന്റെ പേര് വിളിച്ച് പാവക്കുട്ടിയെ കളിപ്പിക്കുന്ന സൂര്യയെയാണ്. ഇത് കണ്ട് അടുത്തെത്തിയ അഡോണി പാവയെ കയ്യിലെടുക്കുകയും ട്രെഡ് മില്ലിലേക്ക് കൊണ്ടുവന്ന് വെക്കുയും ചെയ്തു. ഇത് മത്സരാർത്ഥികളിൽ ചിലരിൽ തമാശയായി മാറുകയും ചെയ്തിരുന്നു. ഇതിനിടെ ഈ വിഷയത്തിൽ സംസാരിച്ചെത്തുന്ന ഫിറോസ് സൂര്യയോട് ചോദിക്കുന്നത് ഞാനൊക്കെ പോയാലും നീ ഇത് പോലെ ചെയ്യുമോ എന്നാണ്. ഇതിനിടെ പാവ ട്രെഡ്മില്ലിൽ നിന്ന് വീഴുന്നുണ്ട്.
പേരിട്ട് താലോലിച്ച് സൂര്യ
വൈകിട്ട് നടക്കുന്ന യോഗത്തിൽ ക്യാപ്റ്റൻ രമ്യ പണിക്കരാണ് സൂര്യ പാവക്കുട്ടിയ്ക്ക് മണിക്കുട്ടന്റെ പേരിടുകയും അതിനെ താലോലിച്ച് നടക്കുകയും ചെയ്യുന്ന സൂര്യയുടെ പ്രവൃത്തികളോട് പരസ്യമായി എതിർപ്പ് രേഖപ്പെടുത്തിയത്. ഇന്നലെ ബിഗ് ബോസ് ഹൌസിൽ നിന്ന് പോയ ഒരാളുടെ പേര് പാവയ്ക്ക് നൽകുന്നത് ഷോയിൽ നിന്ന് പോയ ആളോടുള്ള ബഹുമാനക്കുറവായി വിലയിരുത്തപ്പെടുകയെന്നും രമ്യ ചൂണ്ടിക്കാണിക്കുന്നു. രാവിലെ ചെയ്തത് ഇനി ആവർത്തിക്കില്ലെന്നായിരുന്നു രമ്യയുടെ അഭിപ്രായ പ്രകടനത്തോടെ അഡോണിയുടെ പ്രതികരണം.
എതിർത്ത് രമ്യ
ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന മണിക്കുട്ടനെ എന്നും ബഹുമാനത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ എന്നും മണിക്കുട്ടനോട് നേരിട്ട് സംസാരിക്കുന്നത് പോലെ തന്നെയാണ് പാവയോട് സംസാരിക്കുന്നതെന്നും സൂര്യ രമ്യയ്ക്ക് മറുപടി നൽകുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെ സൂര്യ സ്റ്റോക്ക് റൂമിലേക്കാണ് പോയത്. സങ്കടപ്പെട്ടിരിക്കുന്ന സൂര്യയ്ക്ക് സമീപത്തേക്ക് ഡിംപലും രമ്യയും എത്തുകയും ചെയ്തിരുന്നു. യോഗത്തിൽ താൻ പറഞ്ഞ കാര്യങ്ങളെല്ലാം സൂര്യയെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു ഇവരും. ഡിംപലാണ് സൂര്യയോട് കൂടുതൽ സംസാരിച്ചത്.
0 Comments