വീട്ടിലെത്തിയ സുദർശനമോൾക്ക് സർപ്രൈസ് നൽകി അർജുനും സൗഭാഗ്യയും
ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.നടിയും നർത്തകിയുമായ താര കല്യാണിന്റെയും അ ന്തരിച്ച രാജാ റാമിന്റെയും മകളാണ് സൗഭാഗ്യ.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത്.സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു പെൺകുഞ്ഞ് കടന്നുവന്നത്. സുദർശന എന്നാണ് കുഞ്ഞിന് പേരിട്ടത്. ഗർഭിണിയാ യിരിക്കെയും കുഞ്ഞ് ജനിച്ചതിനുശേഷവുമുള്ള താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. സുദർശനയുടെ ജനനം വൻ ആഘോഷമായിരുന്നു.
ഇപ്പോഴിതാ സുദർശനയുടെ വീട്ടിലേക്കുള്ള പ്രവേശനത്തിന്റെ വീഡിയോ പങ്കുവെച്ചെത്തിയി രിക്കുകയാണ് സൗഭാഗ്യ. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി മടങ്ങുന്ന അവസരത്തിൽ എടുത്ത വീഡിയോ ആണ് സൗഭാഗ്യ തന്റെ യൂടൂബ് ചാനലിലൂടെ പങ്കുവെക്കുന്നത്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്. ഡിസ്ചാർജ് സമയത്ത് വീൽചെയറിൽ ലിഫ്റ്റിറങ്ങുന്ന സൗഭാഗ്യ ആശുപത്രി ജീവന ക്കാരോട് വിട പറയുന്നത് നിറഞ്ഞ കണ്ണുകളോടെയാണ്. അർജുനൊപ്പം അമ്മ താര കല്യാണും കൂടെയുണ്ട്. കുഞ്ഞിനെ എടുത്തിരിക്കുന്നത് താരാ കല്യാണാണ്.
വീട്ടിലെത്തുന്ന സുദർശനക്ക് മികച്ച സ്വീകരണമാണ് ഒരുക്കിയിരുന്നത്. പ്രത്യേകമായി തയ്യാറാക്കിയ ഒരു വെൽക്കം ബോർഡും വീട്ടിൽ സ്ഥാപിച്ചിരുന്നു. വലിയ ആഘോഷം തന്നെയായിരുന്നു സുദർശനയുടെ വരവോടെ വീട്ടിൽ നടന്നത്. കേക്ക് കട്ട് ചെയ്താണ് സുദർശനയുടെ വരവ് ആഘോഷമാക്കിയത്. കഴിഞ്ഞ ദിവസം സുദർശനക്കൊപ്പമുള്ള ആദ്യയാത്രയുടെ വിശേഷം ഇൻസ്റ്റാ ഗ്രാമിലൂടെ സൗഭാഗ്യ പങ്കുവെച്ചിരുന്നു.
2 Comments
❤
ReplyDeleteFollow This Page fot more Updates
ReplyDelete