Top Trends News

6/recent/ticker-posts

Advertisement

അനൂപൂം സന്ധ്യയും ഒരുമിച്ച് പുറത്തേക്ക്, പട്ടികയിലില്ലാത്ത അഡോണിയോ? എവിക്ഷന്‍ അഭ്യൂഹങ്ങള്‍

Malayalam Filmibeat
ഹോം » ടെലിവിഷൻ
അനൂപൂം സന്ധ്യയും ഒരുമിച്ച് പുറത്തേക്ക്, പട്ടികയിലില്ലാത്ത അഡോണിയോ? എവിക്ഷന്‍ അഭ്യൂഹങ്ങള്‍
By Muhammed Afthab

ബിഗ് ബോസ് മലയാളം സീസണ്‍ 3 എഴുപതാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. സംഭവ ബഹുലമായ യാത്രയായിരുന്നു ഇതുവരെ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. പലരും പുറത്താകുന്നതിനും പുറത്ത് പോയവര്‍ തിരികെ വരുന്നതിനുമൊക്കെ ഇതിനോടകം തന്നെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എങ്കിലും ഓരോ എവിക്ഷനേയും ആകാംഷയോടെയാണ് മത്സാരാര്‍ത്ഥികളും പ്രേക്ഷരും ഉറ്റു നോക്കുന്നത്.



ഇപ്പോഴിതാ ബിഗ് ബോസ് വീട് മറ്റൊരു എവിക്ഷനിലേക്ക് കടക്കുകയാണ്. പൊളി ഫിറോസും സജ്‌നയും നിയമലംഘത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ബിഗ് ബോസ് വീട്ടില്‍ എവിക്ഷന്‍ നടന്നിട്ടില്ല. കഴിഞ്ഞ ആഴ്ച അഡോണിയും സന്ധ്യയും പുറത്തേക്കുള്ള വാതിലിന്റെ അരികില്‍ വരെ എത്തിയ ശേഷമായിരുന്നു തിരികെ വന്നത്. അതുകൊണ്ട് ഈ ആഴ്ച ആരാകും പുറത്ത് പോവുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.


പതിവ് പോലെ ഒരാള്‍ മാത്രമാണോ പുറത്താക്കപ്പെടുക അതോ രണ്ട് പേരെയാകുമോ പുറത്താക്കുക എന്നെല്ലാമുള്ള ആകാംഷ പ്രേക്ഷകര്‍ക്കിടയിലുണ്ട്. പോയ വാരം രണ്ടു പേരെ എവിക്ഷന്റെ വക്കോളം എത്തിച്ചത് ഇനി വരാനുള്ളത് ഡബിള്‍ എവിക്ഷന്‍ ആണെന്ന മുന്നറിയിപ്പായിരുന്നുവെന്നാണ് പലരും വിലയിരുത്തുന്നത്. ബിഗ് ബോസ് മത്സരാര്‍ത്ഥികളും ഈ സംശയം മുന്നോട്ട് വച്ചിരുന്നു. പലരും പേരുകള്‍ പുറത്താക്കപ്പെട്ടുവെന്ന തരത്തില്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.


പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്ന പേര് അനൂപിന്റേതാണ്. അങ്ങനെയെങ്കില്‍ ഫിറോസ് സജ്‌ന ഒഴികെ ബിഗ് ബോസില്‍ നിന്നും എവിക്ഷനിലൂടെ പുറത്തു പോയ ആദ്യത്തെ പുരുഷ മത്സരാര്‍ത്ഥിയായി അനൂപ് മാറും. അതേസമയം സന്ധ്യയുടെ പേരും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കാണുന്നുണ്ട്. അനൂപും സന്ധ്യയും ഒരുമിച്ച് പുറത്തായെന്നും ചിലര്‍ പറയുന്നുണ്ട്. പോയ വാരം സന്ധ്യ പുറത്തേക്കുള്ള വാതിലിന്റെ വക്കോളം എത്തിയാണ് മടങ്ങി വന്നത്.



അനൂപ്, റിതു മന്ത്ര, സൂര്യ, സായ് വിഷ്ണു, ഡിംപല്‍, സന്ധ്യ എന്നിവരാണ് എവിക്ഷനെ നേരിടുന്നത്. ഇതില്‍ റിതു പുറത്തായെന്നും സൂര്യ പുറത്തായെന്നുമെല്ലാം ചിലര്‍ പറയുന്നുണ്ട്. സന്ധ്യയും സൂര്യയുമാണ് ഒരേ സമയം ബിഗ് ബോസ് വീടിനോട് വിട പറഞ്ഞെന്ന തരത്തിലുള്ള പ്രചരണങ്ങളും സജീവമാണ്. എന്നാല്‍ ഇതിനിടെ മറ്റൊരു ചര്‍ച്ചയും പേരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പോയ വാരം ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റനായിരുന്ന അഡോണിയുടെ പേരാണിത്.


ഐവിക്ഷന്‍ പട്ടികയില്‍ പേരില്ലാത്ത അഡോണി പുറത്തായെന്നാണ് ചിലര്‍ പറയുന്നത്. തീര്‍ത്തും ആശ്ചര്യാജനകമാണ് അഡോണിയുടെ പേര്. എവിക്ഷന്‍ പട്ടികയില്ലാത്ത അഡോണി എന്തുകൊണ്ടാണ് പുറത്തായതെന്നും ഇതിന് പിന്നില്‍ ആരും ശ്രദ്ധിക്കാത്ത എന്തെങ്കിലും നിയമ ലംഘനം നടന്നിട്ടുണ്ടാകുമോ എന്നെല്ലാമാണ് സോഷ്യല്‍ മീഡിയ സംശയപ്പെടുന്നത്. അതേസമയം ആരും പ്രതീക്ഷിക്കാത്ത ആരെങ്കിലുമാകാം പുറത്താക്കപ്പെടുന്നതെന്നും ചിലര്‍ പറയുന്നത്.

അതേസമയം, ഇന്നലെ ബിഗ് ബോസ് വീട്ടില്‍ മോഹന്‍ലാലിന്റെ ഷോയായിരുന്നു അരങ്ങേറിയത്. സായ് വിഷ്ണുവിനെ ചെരുപ്പെറിഞ്ഞ റംസാന് ശിക്ഷ നല്‍കിയതും ഡിംപലിനോട് മോശമായ പെരുമാറിയ കിടിലം ഫിറോസിന്റെ വിധി നിര്‍ണയിക്കാന്‍ ഡിംപലിനോട് ആവശ്യപ്പെട്ടതുമെല്ലാം ആരാധകരുടെ കൈയ്യടി നേടിയിരുന്നു. എന്തായിരിക്കാം ലാലേട്ടന്‍ ഇന്ന് കരുതി വച്ചിരിക്കുന്നതെന്ന് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.


More BIGG BOSS MALAYALAM SEASON 3 News arrow_forward
 
ആരുമില്ലാതിരുന്ന എന്നിലെ അറിയാത്ത കഴിവുകളെ മിനുസപെടുത്തി എടുത്തു; ഗുരുവിനെ കുറിച്ച് പാടാത്ത പൈങ്കിളിയിലെ ദേവ
 
റംസാന് നീതിമാന്റെ കോയിൻ കൊടുത്തത് പണിയായി, ഇതാണോ മാനവികത, അഡോണിക്ക് വിമർശനം
 
ഇനിയെങ്കിലും ധൈര്യം കാണിക്കൂ, റംസാന്‍ ചെയ്തത് തെറ്റാണെന്ന് പറയാനെന്താ മടി; നോബിയോട് ലാലേട്ടന്‍
 
ഇത് എഗ്രിമെന്റിന്റെ ഭാഗമാണ്; ബിഗ് ബോസില്‍ നിന്ന് പുറത്ത് പോവണമെന്ന ഫിറോസിന്റെ വാദത്തെ കുറിച്ച് ആരാധകര്‍
 
ബിഗ് ബോസ് ഷോയിൽ ഇനി തുടരാൻ കഴിയില്ല, മത്സരബുദ്ധി നഷ്ടപ്പെട്ടു, ഒരു അഭ്യർഥനയുമായി കിടിലൻ ഫിറോസ്
 
Follow our page for this types of information

Post a Comment

0 Comments