പ്രേക്ഷകരെയും സഹ മത്സരാര്‍ത്ഥികളെയും ഒന്നടങ്കം ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ബിഗ് ബോസ് ഹൗസില്‍ നടന്നത്. എന്നാല്‍ മണിക്കുട്ടന്റെ പുറത്തുപോകലിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും ഫാന്‍ഗ്രൂപ്പിലും വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയ ചര്‍ച്ച ഇങ്ങനെ...
അപ്രതീക്ഷിത നീക്കം
രാവിലെ മുതല്‍ ഭക്ഷണം കഴിക്കാതെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കണമെന്ന ആവശ്യമായിരുന്നു കഴിഞ്ഞ ദിവസം മണിക്കുട്ടന്‍ ബിഗ് ബോസിന് മുന്നില്‍ വച്ചത്. തുടര്‍ന്ന് ബിഗ് ബോസ് വിളിപ്പിച്ചതോടെ കണ്‍ഫെഷന്‍ റൂമിലേക്ക് എത്തി ചില കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. പിന്നാലെ തനിക്ക് ഇവിടെ വിട്ടുപോകണമെന്നും മണിക്കുട്ടന്‍ പറഞ്ഞു.
തീരുമാനം ഇങ്ങനെ
കണ്‍ഫെഷന്‍ റൂമില്‍ എത്തിയതിന് പിന്നാലെ താന്‍ ആലോചിച്ചെടുത്ത തീരുമാനമാണിതെന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. അതില്‍ നിന്ന് ഒരിക്കലും പിന്‍മാറില്ലെന്നും മാറ്റമുണ്ടാവില്ലെന്നും മണിക്കുട്ടന്‍ വ്യക്തമാക്കി. ഇതോടെ മണിക്കുട്ടന്‍ പുറത്തേക്കാണെന്ന് ഏകദേശം പ്രേക്ഷകര്‍ക്ക് മനസിലായി.
സന്ധ്യയുമായി ഉണ്ടായ പ്രശ്‌നത്തില്‍ വ്യക്തമായ വിശദീകരണം നല്‍കിയാണ് താരം കണ്‍ഫെഷന്‍ റൂമില്‍ സംസാരിച്ച് തുടങ്ങിയത്. മീന്‍ വെട്ടുന്നതുമായി ബന്ധപ്പെട്ട് മണിക്കുട്ടന്‍ സന്ധ്യയെ കുറിച്ച് പറഞ്ഞ കാര്യം വലിയ വിഷയമായി മാറിയിരുന്നു. ഒരു കലാകാരിയാണോ എന്ന ചോദ്യമാണ് പ്രശ്നമായത്. ഇക്കാര്യത്തില്‍ മോഹന്‍ലാലും ഇടപെട്ടിരുന്നു.
ഇങ്ങനെ വരുന്നു notification allow click cheyyuka എങ്കിലേ ഞങ്ങൾ ഇടുന്ന പുതിയ വാർത്തകൾ നിങ്ങളിലേക് എത്തുകയൊള്ളു
നില്‍ക്കാന്‍ ഭയം
ഇനി ബിഗ് ബോസ് ഹൗസില്‍ നില്‍ക്കാന്‍ ഭയമാണെന്നും മണിക്കുട്ടന്‍ പറയുന്നു. താന്‍ സ്വീകരിച്ച നിലപാട് കൊണ്ടല്ല ആ ഭയമെന്നും ഇനി ബിഗ് ബോസ് ഹൗസില്‍ തുടരാന്‍ ആവില്ലെന്നും മണിക്കുട്ടന്‍ കണ്‍ഫെഷന്‍ റൂമില്‍ നിന്ന് വ്യക്തമാക്കി.
15 വര്‍ഷത്തെ സ്വപ്‌നങ്ങള്‍
തന്റെ 15 വര്‍ഷത്തെ സ്വപ്‌നങ്ങള്‍ എല്ലാം ഇവിടെ വച്ചാണ് താന്‍ ഈ പടിയിറങ്ങുന്നതെന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്. തന്റെ വീട്, മാതാപിതാക്കള്‍, കൊവിഡ് കാലത്ത് തനിക്ക് നഷ്ടപ്പെട്ട കൂട്ടുകാര്‍, അവരുടെ മാതാപിതാക്കള്‍, അവര്‍ക്ക് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്നിങ്ങനെ എല്ലാ കാര്യങ്ങളും മണിക്കുട്ടന്‍ വ്യക്തമാക്കി.
ശ്രമിച്ചെങ്കിലും നടന്നില്ല
മണിക്കുട്ടനെ വീട്ടില്‍ പിടിച്ച് നിര്‍ത്താന്‍ ബിഗ് ബോസ് ഒരുപാട് ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനൊന്നും വഴങ്ങാതെ തനിക്ക് പുറത്തേക്ക് പോകണമെന്ന് മണിക്കുട്ടന്‍ വാശി പിടിക്കുകയായിരുന്നു. തുടര്‍ന്ന് മണിക്കുട്ടനോട് ഇടത് വശത്തുള്ള വാതിലിലൂടെ പുറത്തേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കണ്ണ് കെട്ടി മാസ്‌ക് ധരിച്ചാണ് മണിക്കുട്ടന്‍ പിന്നീട് പുറത്തേക്ക് പോയത്.
ഞെട്ടി സഹ മത്സരാര്‍ത്ഥികള്‍
മണിക്കുട്ടന്‍ പുറത്തുപോയതിന് പിന്നാലെ ബിഗ് ബോസിന്റെ അനൗണ്‍സ്‌മെന്റ് വന്നു. മണിക്കുട്ടന്‍ സ്വന്തം ഇഷ്ടപ്രകാരം ഈ വീട്ടില്‍ നിന്ന് പുറത്തേക്ക് പോെന്നായിരുന്നു അനൗണ്‍സ്‌മെന്റ്. ഇതോടെ എല്ലാവരും ഒന്നും ഞെട്ടി. ഡിംപലും സൂര്യയും നിര്‍ത്താതെ കരയുകയായിരുന്നു, മണിക്കുട്ടാ പോകല്ലേ എന്ന് എല്ലാ മത്സരാര്‍ത്ഥികളും പറയുന്നുണ്ടായിരുന്നു.
സോഷ്യല്‍ മീഡിയ ചര്‍ച്ച
മണിക്കുട്ടന്‍ പുറത്തുപോയതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. മണിക്കുട്ടന്‍ തിരിച്ചുവരുമെന്ന് സോഷ്യല്‍ മീഡിയയും സഹ മത്സരാര്‍ത്ഥ്ികളും പറയുന്നുണ്ട്. എന്നാല്‍ മണിയുടെ സാധനങ്ങള്‍ പാക്ക് ചെയ്തതോടെ ഇനി വരില്ലേ എന്ന സംശയവും പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്.
അസ്വസ്ഥന്‍
വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ വന്ന് സന്ധ്യുമായുള്ള പ്രശ്‌നത്തില്‍ ഇടപെട്ടതു മുതല്‍ മണിക്കുട്ടന്‍ ആകെ സങ്കടത്തിലായിരുന്നു. ഇത് ബിഗ് ബോസ് ഹൗസിലും ചര്‍ച്ചയായിരുന്നു. എന്നാല്‍ മണിക്കുട്ടന്‍ തിരിച്ചുവരുമെന്നാണ് ആരാധകര്‍ പറയുന്നത്.
പേജ് ഫോളോ ചെയ്യുക
0 Comments