Top Trends News

6/recent/ticker-posts

Advertisement

മണിക്കുട്ടന്റെ ഫോട്ടോ കണ്ട് പൊട്ടിക്കരഞ്ഞ് സൂര്യ; ഇങ്ങനെ കരയാന്‍ അദ്ദേഹം ലോകം വിട്ട് പോയിട്ടില്ലെന്ന് ആരാധകരും

വിജയ സാധ്യത ഏറെ ഉണ്ടായിരുന്ന മണിക്കുട്ടന്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്ത് പോയ സങ്കടത്തിലാണ് പ്രേക്ഷകരും മത്സരാര്‍ഥികളും. കണ്‍ഫെഷന്‍ റൂമില്‍ പോയ മണിക്കുട്ടന്‍ തിരിച്ച് വരാതിരുന്നതിന് ഇടയിലാണ് അദ്ദേഹം തിരികെ പോയെന്ന അറിയിപ്പ് വന്നത്. ആദ്യം തന്നെ ഡിംപലും സൂര്യയും പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ഈ അറിയിപ്പ് സ്വീകരിച്ചത്.

ഡിംപല്‍ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ പൊട്ടിക്കരഞ്ഞു. കൈയും കാലും വിറക്കുന്ന ഡിംപലിനെ സഹമത്സരാര്‍ഥികളാണ് ചേര്‍ത്ത് പിടിച്ചത്. ഇതിനിടയില്‍ സൂര്യയും സങ്കടം സഹിക്കാതെ കരയുന്നുണ്ടായിരുന്നു. റിതു മന്ത്രയും രമ്യ പണിക്കരുമെല്ലാം മാറി മാറി ഇരുവരെയും ആശ്വസിപ്പിച്ചു. ഇതിനിടയിലാണ് രസകരമായൊരു സംഭവം നടക്കുന്നത്.

കരച്ചിലടക്കാന്‍ സാധിക്കാതെ ഡിംപല്‍ ബാത്ത്‌റൂമിലും ഗാര്‍ഡന്‍ ഏരിയയിലും നടക്കുമ്പോള്‍ സൂര്യ ബെഡ്‌റൂമിലായിരുന്നു. മണിക്കുട്ടന്റെ ബെഡിന് മുകളില്‍ ഇരുന്ന് അദ്ദേഹത്തിന്റെ ഫോട്ടോയില്‍ നോക്കിയാണ് സൂര്യ കരയുന്നത്. ഈ സമയത്ത് നോബിയടക്കം ചില താരങ്ങളും അവിടെ ഉണ്ടായിരുന്നു. അവര്‍ക്കിടയിലേക്കാണ് രമ്യ കടന്ന് വരുന്നത്. ഇതെന്തിനാണ് ഫോട്ടോ നോക്കി കരയുന്നേ, എന്ന് ചോദിച്ച് മണിക്കുട്ടന്റെ ഫോട്ടോ സൂര്യയുടെ കൈയില്‍ നിന്നും വാങ്ങി വെച്ചത് രമ്യയായിരുന്നു. ഇതോടെ സൂര്യയ്‌ക്കെതിരെ ട്രോളുകളും വന്നു.

മണിക്കുട്ടന്‍ പോയ വാര്‍ത്ത ബിഗ് ബോസ് പറഞ്ഞു കഴിഞ്ഞപ്പോള്‍ തന്നെ ഡിംപല്‍ വെപ്രാളപ്പെട്ടു കരഞ്ഞു തുടങ്ങി. എന്നാല്‍ സൂര്യയ്ക്ക് പിന്നീടാണ് കരച്ചില്‍ തുടങ്ങിയത്. അതും പ്രേക്ഷകരുടെ സിംപതി വോട്ട് കിട്ടാനും മണിക്കുട്ടന്‍ പുറത്തു ആയതില്‍ പ്രേക്ഷകര്‍ അവള്‍ക്ക് എതിരെ തിരിയാതെ ഇരിക്കാനും വേണ്ടി മാത്രം. ഇത്രയും സെന്റി അടിച്ച നടന്ന സൂര്യ തൊട്ട് അടുത്ത സ്‌പോണ്‍സര്‍ ടാസ്‌കില്‍ ചോക്ലേറ്റ് വന്നപ്പോള്‍, ചോക്ലേറ്റ് തിന്നാന്‍ ആര്‍ത്തുലച്ചു ആദ്യം സ്റ്റോര്‍ റൂമില്‍ പോയി ചോക്ലേറ്റ് കൈക്കലാക്കുന്നതും നമ്മള്‍ കണ്ടതാണ്. ഇതൊക്കെ കാണുന്ന പ്രേക്ഷകര്‍ മണ്ടന്മാര്‍ ആകരുതെന്നാണ് ഒരു ആരാധകന്‍ പറയുന്നത്.

അതേ സമയം മണിക്കുട്ടനെ തിരികെ കൊണ്ട് വരണമെന്നുള്ള ആവശ്യം ശക്തമാവുകയാണ്. അദ്ദേഹം സ്വന്തം താല്‍പര്യത്തോടെ പുറത്തേക്ക് പോയതാണെങ്കിലും സീക്രട്ട് റൂമിലായിരിക്കുമെന്നും വൈകാതെ തിരികെ വീടിനുള്ളിലേക്ക് തന്നെ വരണമെന്നുമാണ് ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത്. അതിനൊപ്പം ഇതുവരെ മണിക്കുട്ടന്റെ പിന്തുണയില്‍ നിലനിന്ന് പോയ സൂര്യയെ അവിടെ നിന്ന് പുറത്താക്കണമെന്നുള്ള ആവശ്യവും ഉയര്‍ന്ന് വരുന്നുണ്ട്. മണിക്കുട്ടന്‍ പുറത്തേക്ക് പോവുന്ന എപ്പിസോഡ് കണ്ടത് മുതല്‍ സൂര്യയ്‌ക്കെതിരെയുള്ള അക്രമണം ശക്തമാവുകയാണ്.

Post a Comment

0 Comments