Top Trends News

6/recent/ticker-posts

Advertisement

പോകാനായിരുന്നെകിൽ അങ്ങനെ പറയില്ലായിരുന്നു മണിക്കുട്ടനോട് പ്രണയം പറയാത്തത്തില്‍ വേദനിച്ച് റിതു മന്ത്ര

കഴിഞ്ഞ ദിവസം ബിഗ്‌ബോസ് മലയാളം സീസണ്‍ 3 വീട്ടിലെ മത്സരാര്‍ത്ഥികള്‍ ആകെ ഞെട്ടിയത് മണിക്കുട്ടന്റെ ഇറങ്ങിപ്പോകല്‍ വാര്‍ത്ത കേട്ടായിരുന്നു. മത്സരാര്‍ത്ഥികള്‍ ആരോടും പറയാതെ കണ്‍ഫെഷന്‍ റൂമില്‍ നിന്ന് നേരെ പുറത്തേക്ക് പോവുകയായിരുന്നു മണിക്കുട്ടന്‍. മണിക്കുട്ടന്‍ പോയത് വിശ്വസിക്കാനാവാതെ മറ്റ് മത്സരാര്‍ഥികള്‍ എന്ത് ചെയ്യണമെന്നറിയാതെയിരിക്കുകയും ഡിംപലും സൂര്യയുമടക്കമുള്ളവര്‍ പൊട്ടിക്കരയുകയുമായിരുന്നു. കഴിഞ്ഞ ദിവസം ബിഗ്ബോസ് മലയാളം സീസൺ 3 വീട്ടിലെ മത്സരാർത്ഥികൾ ആകെ ഞെട്ടിയത് മണിക്കുട്ടൻ്റെ ഇറങ്ങിപ്പോകൽ വാർത്ത കേട്ടായിരുന്നു. മത്സരാർത്ഥികൾ ആരോടും പറയാതെ കൺഫെഷൻ റൂമിൽ നിന്ന് നേരെ പുറത്തേക്ക് പോവുകയായിരുന്നു മണിക്കുട്ടൻ. മണിക്കുട്ടൻ പോയത് വിശ്വസിക്കാനാവാതെ മറ്റ് മത്സരാർഥികൾ എന്ത് ചെയ്യണമെന്നറിയാതെയിരിക്കുകയും ഡിംപലും സൂര്യയുമടക്കമുള്ളവർ പൊട്ടിക്കരയുകയുമായിരുന്നു. ബിഗ്ബോസിനോട് സംസാരിക്കണമെന്ന മണിക്കുട്ടൻറെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ബിഗ്ബോസ് താരത്തെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചത്. അതുവരെ ഭക്ഷണം കഴിച്ചിട്ടില്ല, അത് ഇറങ്ങില്ല, കണ്ടു സംസാരിച്ചു കഴിഞ്ഞാൽ ശരിയാകും എന്നായിരുന്നു മണിക്കുട്ടൻ ബിഗ്ബോസിനോട് പറഞ്ഞത്. കാര്യം തിരക്കിയപ്പോഴാണ് ഈ വീട്ടിൽ ഇനി തനിക്ക് നിൽക്കാൻ പേടിയാണെന്ന് മണിക്കുട്ടൻ പറഞ്ഞത്. സന്ധ്യയുമായുണ്ടായ ആശയവിനിമയ പ്രശ്നത്തിലെ ചർച്ച മോഹൻലാലിൻ്റെ മുന്നിൽ വെച്ച് വീണ്ടും ചർച്ചയാകപ്പെടുകയും അക്കാര്യത്തിൽ മോഹൻലാൽ സന്ധ്യയോട് മാപ്പ് പറയുകയും ചെയ്തത് മണിക്കുട്ടനെ വല്ലാതെ ഉലച്ചുകളഞ്ഞിരുന്നു.


ഇതാണ് മണിക്കുട്ടൻ ബിഗ്ബോസിനോട് സംസാരിച്ചത്. ഇനി ഇവിടെ തുടരാൻ കഴിയില്ല എന്നും ദയവായി പുറത്ത് വിടണമെന്നും മണിക്കുട്ടൻ അപേക്ഷിക്കുകയായിരുന്നു. അവിടെ തുടരാൻ ബിഗ്ബോസ് മണിക്കുട്ടനെ ഒരുപാട് നിർബന്ധിച്ചിട്ടും തൻ്റെ നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു മണിക്കുട്ടൻ. ഒടുവിൽ കൺഫെഷൻ റൂമിൽ നിന്ന് പുറത്തേക്കുള്ള വഴിയിലൂടെ മണിക്കുട്ടൻ പുറത്തേക്ക് പോവുകയായിരുന്നു. ആ വേദിയെ തൊട്ടുവണങ്ങിയാണ് മണി വേദി വിട്ടത്. മണിക്കുട്ടൻ ഇനി വരില്ലെന്ന് അറിയിച്ച ശേഷം മത്സരാർത്ഥികളെല്ലാം വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. നടന്നത് സത്യമാണെന്ന് വിശ്വസിക്കാൻ പലരും വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മണിക്കുട്ടൻ അടുത്ത സുഹൃത്തായിരുന്നുവെന്നും വല്ലാത്ത കാലുവേദനയുണ്ടായിരുന്നതായും ഡിംപൽ കരഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു. എന്നാൽ അവസാനമായി കണ്ട് സംസാരിച്ച് പിണക്കം മാറ്റാനാകാത്തതിലും സോറി പറയാനാകാത്തതിലുമുള്ള സങ്കടത്തിലായിരുന്നു സൂര്യ. എന്നാൽ പൊട്ടിത്തകർന്ന സൂര്യയെ ആശ്വസിപ്പിച്ച ഋതു മന്ത്ര പിന്നീട് മാറി തനിച്ചിരുന്ന് സങ്കടപ്പെടുന്നതായിരുന്നു കണ്ടത്. മണിക്കുട്ടൻ ചേട്ടന് പോകണമെന്നായിരുന്നു മനസിലെന്ന് അറിഞ്ഞിരുന്നില്ലെന്നും ഫിസിയോതെറാപ്പിയ്ക്കായാവും കൺഫെഷൻ റൂമിലേക്ക് പോയതെന്നാകും താൻ വിചാരിച്ചിരുന്നതെന്നും ഋതു തനിയെ ഇരുന്ന് പറയുന്നു. പോകാനായിരുന്നു ആഗ്രഹമെങ്കിൽ താനൊരിക്കലും ആഗ്രഹം സാധിക്കട്ടെയെന്ന് ആശംസിക്കില്ലായിരുന്നുവെന്നും മണിക്കുട്ടനോടായി ഋതു ക്യാമറയിൽ നോക്കി പറയുന്നു.

അതിനായി ക്ഷമ ചോദിക്കുന്നു, തന്നോട് അക്കാര്യം പറഞ്ഞ് രണ്ട് മിനിറ്റിന് ശേഷം കൺഫെഷൻ റൂമിലേക്ക് വിളിക്കുകയും ചെയ്തു. കാണാനും പറ്റിയില്ല. വിങ്ങിപ്പൊട്ടിക്കൊണ്ട് ഋതുമന്ത്ര പറയുന്നു. വന്ന ആദ്യ ആഴ്ചയിൽ തന്നെ മണിക്കുട്ടൻ എന്നോട് പറഞ്ഞു ഐ ലവ് യൂ എന്ന്. അന്ന് ആ നിമിഷം താൻ തിരിച്ച് പറയേണ്ടതായിരുന്നു ഐലവ് യൂ മണിക്കുട്ടൻ ചേട്ടാ എന്ന്. ഉമ്മയും നൽകിക്കൊണ്ട് ഋതു പറഞ്ഞു. അതേസമയം മണിക്കുട്ടൻ തിരിച്ചുവരുമെന്ന പ്രതീക്ഷ ഋതു മന്ത്ര അനൂപിനോട് പങ്കുവെക്കുകയും ചെയ്തു. കേവലം മൂന്നാഴ്ച മാത്രം ബാക്കി നിൽക്കുമ്പോൾ മണിക്കുട്ടൻ പോകുമോ, അല്ലെങ്കിൽ അതിനുള്ള കാരണങ്ങൾ അത്രത്തോളം ശക്തമായിട്ടുള്ളതാകണമെന്നും ഋതു മന്ത്ര അനൂപിനോട് പറയുന്നു. എന്തെങ്കിലുമുണ്ടായിരുന്നുവെങ്കിൽ എല്ലാവരോടും പറയാമായിരുന്നുവെന്നും ഋതു മന്ത്ര പറയുന്നു.

Follow ചെയ്യുക അടിയിലോട്ട് scroll ചെയ്ത് പോകുമ്പോൾ കാണാം 

Post a Comment

0 Comments