FILM NEWS
കേശു ഈ വീടിന്റെ നാഥന്- ഒടിടി റിലീസിന്
മലയാള സിനിമയിലെ ജനപ്രിയനായകനാണ് ദിലീപ്. ഏറ്റവും കൂടുതല്‍ കുടുംബപ്രേക്ഷകര്‍ തീയേറ്ററുകളിലെത്തുന്നതും ദിലീപിന്റെ ചിത്രം കാണാനാണ്. അതുകൊണ്ട് ദിലീപിന്റെ സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ പ്രേമികള്‍. നാദിര്‍ഷ ദിലീപിനെ കേന്ദ്ര കഥാപാത്രമായൊരുക്കുന്ന കേശു ഈ നാടിന്റെ നാഥന് എന്ന ചിത്രം തിയേറ്ററില്‍ വലിയ ഓളം സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പക്ഷേ ഇപ്പോള്‍ ആരാധകരെ നിരാശയിലാഴ്ത്തി കൊണ്ട് ഒരു വാര്‍ത്ത പുറത്തു വരികയാണ്. ഈ ചിത്രം ഓണ്‍ലൈന്‍ റിലീസായിട്ടായിരിക്കും പുറത്ത് വരികയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹോട്ട് സ്റ്റാര്‍ വഴി ആയിരിക്കും സിനിമയുടെ റിലീസ്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ദിലീപേട്ടന് ചിത്രത്തിലെത്തുന്നത്.
നാദിര്‍ഷാ സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് ഇത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന്, മേരാനാംഷാജി എന്നീ സിനിമകളാണ് നാദിര്‍ഷ ഇതിനു മുന്‍പ് സംവിധാനം ചെയ്തത്. ഉര്‍വശി നായികയാകുന്ന ചിത്രം ഒരു കംപ്ലീറ്റ് വിനോദ് പാക്കേജ് ചിത്രമാണ്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു ചിത്രം എത്തുന്നത്. നമ്മള് കണ്ടുവളര്‍ന്ന ദിലീപേട്ടനെ ഈ ചിത്രത്തില്‍ വീണ്ടും കാണാന്‍ സാധിക്കും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. പക്ഷേ അത് തിയേറ്റര്‍ വഴി തന്നെ കാണണം എന്നായിരുന്നു ആരാധകരുടെ ആഗ്രഹം. എന്നാല്‍ അത് നടക്കാത്തതു കൊണ്ട് നിരാശയിലാണ് ആരാധകര്‍. വലിയ ഒരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്.

2 Comments
Dileep ഏട്ടൻ uyir
ReplyDeleteWaiting for kesu
ReplyDelete