ഇന്ത്യൻ ബോക്സ്ഓഫിസിൽ കോടികൾ വാരി സ്പൈഡർമാൻ; കലക്‌ഷൻ റിപ്പോർട്ട്
ഫസ്റ്റ് ഡേ കലക്‌ഷനിൽ െറക്കോർഡ് നേട്ടവുമായി ഹോളിവുഡ് ചിത്രം സ്പൈഡർമാൻ: നോ വേ ഹോം. ഇന്ത്യയൊട്ടാകെ 41 കോടിയാണ് സിനിമയുടെ ഗ്രോസ് കലക്‌ഷൻ. അൻപത് ശതമാനം സീറ്റിങ് കപ്പാസിറ്റിയിലാണ് ചിത്രത്തിന്റെ കുതിപ്പ്. കോവിഡിനു മുമ്പ് റിലീസ് ചെയ്ത അവഞ്ചേർസ് ഇൻഫിനിറ്റി വാർ (2018) 43 കോടിയും എൻഡ് ഗെയിം (2019) 63 കോടിയും ആദ്യ ദിനം കലക്ട് ചെയ്തിരുന്നു. നെറ്റ് കലക്‌ഷനിൽ അക്ഷയ് കുമാർ ചിത്രം സൂര്യവൻശിയുടെ റെക്കോർഡും സ്പൈഡർമാൻ: നോ വേ ഹോം തകർത്തു.
കേരളത്തിലും വമ്പന്‍ സ്വീകരണമാണ് ചിത്രത്തിനു ലഭിച്ചത്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ പല സ്ക്രീനുകളിലും രാവിലെ അഞ്ച് മണി മുതൽ ഫാൻസ് ഷോ ഉണ്ടായിരുന്നു. 621 പ്രദർശനങ്ങളിലായി ഒരു കോടിക്ക് മുകളിലാണ് ചിത്രം ആദ്യദിനം തന്നെ കേരളത്തിൽ നിന്നും വാരിയത്.
0 Comments